2019 ജനുവരി 17, വ്യാഴാഴ്‌ച
ഹ്രസ്വചിത്രം - സ്വിച്ച് ഓൺ കർമ്മം
കുട്ടികളുടെ ചലച്ചിത്രത്തിന് തുടക്കമായി.
ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്ത് കുട്ടികളുടെ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
അക്കാദമിക മാസ്റ്റർ പ്ലാനിൽ പെടുത്തി കുട്ടികളുടെ അഭിനയ മികവ് പുറത്തെടുക്കുന്നതിനും പരിസ്ഥിതി സന്ദേശം നല്കുന്നതിനു വേണ്ടിയും വിദ്യാലയത്തിലെ കുട്ടികളെയും അധ്യാപകരെയും പിടിഎ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചത്.അമൃതം എന്ന് പേരിട്ട ഈ സിനിമയുടെ സ്വിച്ച് ഓൺ കർമ്മം പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ നിർമ്മിച്ചു .ഹെഡ് മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ശശിലേഖ, പി.രവി തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത നാടകകൃത്ത് പ്രകാശൻ കരിവെള്ളൂർ രചനയും സംവിധാന നിർദ്ദേശവും നിർവ്വഹിക്കുന്നു. ക്യാമറാ സഹായം സച്ചുവും രാഹുലും നിർവ്വഹിക്കുന്നു.
ജലസംരക്ഷണത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ളതാണ് കുട്ടികളുടെ ചലച്ചിത്രം
സ്കൗട്ട് & ഗൈഡ്സ് ഏകദിനപഠനയാത്ര
അറിവ് തേടിയൊരു യാത്ര
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ നല്ല പാഠം കൂട്ടുകാർ അറിവ് തേടിയൊരു പഠന യാത്ര നടത്തി. എരിക്കുളം മൺപാത്ര നിർമ്മാണ കേന്ദ്രം, എരിക്കുളം ജൈവ പച്ചക്കറി തോട്ടം ഗുരുവനം, ഏച്ചിക്കാനം തറവാട്, ആനന്ദാശ്രമം, മിൽമ ചില്ലിങ്ങ് പ്ലാന്റ്, രാംനഗർ
കൈത്തറി നെയ്ത്തു ശാല, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് എന്നിവിടങ്ങങ്ങളിലേക്കായിരുന്നു യാത്ര നടത്തിയത്. യാത്രയിലൂടെ കുട്ടികൾക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
28കൂട്ടുകാരും എം മോഹനൻ, സൗമ്യ, രമണി ശാന്ത, പി ഉഷ, നല്ല പാഠം മുൻ കോർഡിനേറ്റർ പി സരോജിനി എന്നിവരും യാത്രയിൽ പങ്കെടുത്തു.
നല്ല പാഠം കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി. കൂട്ടുകാർക്കായി യാത്ര വിവരണ മത്സരം നടത്തി. വർഷ വിജയൻ സമ്മാനം നേടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്
(
Atom
)





























